കേരള രാജാക്കന്മാര്‍, Kerala Kings

കേരള രാജാക്കന്മാര്‍


കേരള രാജാക്കന്മാര്‍, kerala kings


1. ദക്ഷിണഭോജൻ  എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്

സ്വാതി തിരുനാള്‍

2. തൃശ്ശൂര്‍ പൂരം ആരംഭിച്ച രാജാവ്

ശക്തന്‍ തമ്പുരാന്‍

3. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു

കൊച്ചിരാജാവ്


4. തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ (1949) കൊച്ചി രാജാവ്

പരീക്ഷിത്തു തമ്പുരാന്‍


5. തിരുകൊച്ചിയില്‍ രാജപ്രമുഖസ്ഥാനം(1949-56) വഹിച്ച രാജാവ്

ചിത്തിര തിരുനാള്‍


6. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി

റീജന്‍റ് റാണി സേതുലക്ഷ്മീഭായി


7. തിരുവിതാംകൂറിലെ ആദ്യത്തെ പത്രനിരോധനം (സന്ദിഷ്ടവാദി) ഏത് രാജാവിന്‍റെ കാലത്താണ്

ആയില്യം തിരുനാള്‍


8. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്

ചിത്തിര തിരുനാള്‍


9. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന്  മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്

ആയില്യംതിരുനാള്‍


10. തിരുവിതാംകൂറിലെ ധര്‍മരാജാവുമായിസഖ്യമുണ്ടാക്കിയ കൊച്ചി രാജാവ്

കേരള വര്‍മ


11. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക്  മാറ്റിയ രാജാവ്


ധര്‍മരാജാവ്


12. തിരുവിതാംകൂറില്‍ പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ് 

ചിത്തിര തിരുനാള്‍


13. തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് (1943) ഏത് രാജാവിന്‍റെ കാലത്താണ്

ചിത്തിര തിരുനാള്‍


14. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം 1936-ല്‍ പുറപ്പെടുവിച്ചത്

ചിത്തിര തിരുനാള്‍


15. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല്‍കിയ രാജാവ്

സ്വാതി തിരുനാള്‍



1.  കോലത്തു നാടിന്റെ ആസ്ഥാനം?

 കണ്ണൂര്‍

2. ദക്ഷിണ ഭോജന്‍ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?

സ്വാതി തിരുനാള്‍

3. തിരുവിതാംകൂറില്‍ മരുമക്കത്തായ സമ്പ്രദായം നിര്‍ത്തല്‍ ചെയ്തതാര്?

റാണി സേതു ലക്ഷ്മിഭായി

4. ഉദയംപേരൂര്‍ സുന്നഹദോസ്(1599) നടന്ന സമയത്തെ കൊച്ചി രാജാവ്?

കേശവ രാമവര്‍മ്മ

5. കൊച്ചി രാജ്യം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി?

നിക്കോളോ കോണ്‍ടി

6. കൊച്ചി രാജവംശം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് സ്വരൂപം

7. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യ ആസ്ഥാനം?

മഹോദയപുരം

8. ശുചീന്ദ്രം കൈമുക്ക് നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ്?

സ്വാതി തിരുനാള്‍

9. തിരുവിതാംകൂറില്‍ ആദ്യ ജില്ലാ കോടതികള്‍ സ്ഥാപിച്ചതാര്?

റാണി ഗൗരി ലക്ഷ്മിഭായി

10. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം?

1809

11. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ റാണി?

റാണി ഗൗരി ലക്ഷ്മിഭായി

12. വിദേശിയായ ആദ്യ തിരുവിതാംകൂര്‍ ദിവാന്‍?

കേണല്‍ മണ്‍റോ

13. ഊഴിയം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ റാണി?

റാണി ഗൗരി ലക്ഷ്മിഭായി

14. സര്‍ക്കാര്‍ സര്‍വീസില്‍ പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയ തിരുവിതാകൂര്‍ റാണി?

 റാണി ഗൗരി ലക്ഷ്മിഭായി

15. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണ് എന്ന് പ്രഖ്യാപിച്ച തിരുവിതാകൂര്‍ റാണി?

റാണി ഗൗരി പാര്‍വതിഭായി

16. ഇരയിമ്മന്‍ തമ്പി ആരുടെ ആസ്ഥാന കവിയായിരുന്നു?

സ്വാതി തിരുനാള്‍

17. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച രാജാവ്?

സ്വാതി തിരുനാള്‍

18. മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നിവ ആര്‍ക്കാണ് സമര്‍പ്പിച്ചത്?

ശ്രീമൂലം തിരുനാള്‍

19. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജാവ്?

ചിത്തിര തിരുനാൾ ബാലരാമവർമ്മ

20. മുല്ലപ്പെരിയാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയ തിരുവിതാംകൂര്‍ 
രാജാവ്?

വിശാഖം തിരുനാള്‍